കാസര്‍കോട‌് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 48 –ാം നമ്ബര്‍ ബൂത്തിലും കല്യാശേരി നിയമസഭാ മണ്ഡലത്തിലെ 69,70 ബൂത്തുകളിലും പിലാത്തറ 19ാംനമ്ബര്‍ ബൂത്തിലുമാണ‌് റീ പോളിങ് നടന്നത‌്. കണ്ണൂര്‍ ലോക‌്സഭാ മണ്ഡലത്തില്‍ തളിപ്പറമ്ബ‌് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പാമ്ബുരുത്തി 166ാം ബൂത്തിലും ധര്‍മടം നിയമസഭാമണ്ഡലത്തിലെ 52, 53 നമ്ബര്‍ ബൂത്തുകളിലും റീ പോളിങ് നടന്നു. കൂളിയാട‌് 48 –ാം നമ്ബര്‍ ബൂത്തില്‍ 84.14 ശതമാനമാണ‌് പോളിങ്. ഏപ്രില്‍ 23ന‌് നടന്ന വോട്ടെടുപ്പില്‍ 88.9 ശതമാനമായിരുന്നു പോളിങ്.
ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ വോട്ടെടുപ്പ‌് സമാധാനപരമായിരുന്നു. ലീഗിന‌് സ്വാധീനമുള്ള പുതിയങ്ങാടി, ജമാഅത്തെ ഹയര്‍സെക്കന്‍ഡറി സ‌്കൂളില്‍ ലീഗ‌് പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും എല്‍ഡിഎഫ‌് നേതാക്കളും പൊലീസും ഇടപെട്ടതിനാല്‍ പ്രശ‌്നങ്ങളുണ്ടായില്ല. വനിതാ പൊലീസുകാര്‍ തിരിച്ചറിയല്‍ കാര്‍ഡ‌് പരിശോധിച്ചാണ‌് സ‌്ത്രീ വോട്ടര്‍മാരെ ബൂത്തിലേക്ക‌് കയറ്റിവിട്ടത‌്. ഓരോ ബൂത്തിലും പരിസരത്തും ഡിവൈഎസ‌്പിമാരുടെ നേതൃത്വത്തില്‍ സിഐ, എസ‌്‌ഐ എന്നിവരടക്കം നൂറ‌് പൊലീസുകാരെ ക്രമസമാധാന ചുമതലയ്‌ക്ക‌് നിയോഗിച്ചിരുന്നു.
.