തിരുവനന്തപുരം : 2020 മാർച്ച് 15 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ കാലാവധി അവസാനിക്കുന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുളള അനുമതിപത്രങ്ങളുടെ / ഓതറൈസേഷനുകളുടെ സാധുത ജൂൺ 30 വരെ നീട്ടി. ഈ കാലയളവിൽ കാലാവധി അവസാനിക്കുന്ന വ്യവസായങ്ങളുടെയും / മറ്റിതര സ്ഥാപനങ്ങളുടെയും അനുമതിപത്രം / ഓതറൈസേഷൻ എന്നിവയുടെ കാലാവധി ജൂൺ 30 വരെ നീട്ടിയതായി കണക്കാക്കും.
അനുമതിപത്രത്തിലെ മറ്റു വ്യവസ്ഥകളെല്ലാം മാറ്റമില്ലാതെ തുടരും. വ്യവസായങ്ങൾ/മറ്റിതര സ്ഥാപനങ്ങൾ, അനുമതിപത്രം/ഓതറൈസേഷൻ പുതുക്കുന്നതിനുളള ഓൺലൈൻ അപേക്ഷ മേയ് 31നു മുമ്പ് സമർപ്പിക്കണമെന്നും ചെയർമാൻ അറിയിച്ചു.