പൊന്നമ്മയുടെ താമസം മദ്രാസിൽ 37 വർഷം ; വിശ്രമജീവിതം പെരിയാറിൻ്റെ തീരത്തും

6

കവിയൂർ പൊന്നമ്മ സിനിമയിൽ സജീവമായതോടെ മദ്രാസിൽ 37 വർഷം താമസിച്ചു. പിന്നീട് തിരിച്ചെത്തി ആലുവയിൽ പെരിയാറിൻ്റെ തീരത്ത് പണികഴിപ്പിച്ച വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. പൊന്നമ്മയ്ക്ക് ഒരു വയസുള്ളപ്പോളാണ് ജന്മനാടായ കവിയൂരിൽനിന്ന് കോട്ടയം പൊൻകുന്നത്തേക്ക് താമസം മാറിയത് . ഒൻപതുവയസുവരെ പൊൻകുന്നത്തും പിന്നീട് ചങ്ങനാശ്ശേരിയിലും താമസിച്ചു.

ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായ കവിയൂർ പൊന്നമ്മ സേവ് ലൈഫ് എന്ന ചാരിറ്റബൾ ട്രസ്‌റ്റിൻ്റെ രക്ഷാധികാരിയും മാനേജിംഗ് ട്രസ്‌റ്റിയുമായിരുന്നു കലയോട് അടുപ്പമുള്ള കുടുംബമായിരുന്നു കവിയൂർ പൊന്നമ്മയുടേത്.

കവിയൂർ തെക്കേതിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും ആദ്യ സന്താനമായി 1944 ജനുവരി 6നാണ് (കൊല്ലവർഷം 1120 ധനുമാസത്തിലെ പുരം നക്ഷത്രം) ജനനം. ആറ് സഹോദരങ്ങൾ ഉണ്ട്. ഏക മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിൽ പ്രഫസറാണ്. അന്തരിച്ച നടി കവിയൂർ രേണുക സഹോദരിയാണ്.

NO COMMENTS

LEAVE A REPLY