കവിയൂർ പൊന്നമ്മയുടെ ആദ്യകാലചിത്രങ്ങൾ വളരെ വ്യത്യസ്‌തവും കരുത്തുറ്റതുമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത് .
ഇളക്കങ്ങൾ, ഒരു പൈങ്കിളിക്കഥ, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം, നന്ദനം, ബാബാ കല്യാണി, വടക്കുംനാഥൻ തുടങ്ങിയ ചിത്രങ്ങളിലെ അമ്മവേഷങ്ങളും തേൻമാവിൻ കൊമ്പത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.ം അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ, തീർഥയാത്ര, നിർമാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തിങ്കളാഴ്‌ച നല്ലദിവസം, ത്രിവേണി, നിഴലാട്ടം തുടങ്ങിയവയാണ് .
പി.എൻ. മേനോൻ, വിൻസെൻ്റ്, എംടി വാസുദേവൻ നായർ, രാമു കാര്യാട്ട്, കെ.എസ് സേതുമാധവൻ, അടൂർ ഗോപാലകൃഷ്‌ണൻ, ജോൺ എബ്രഹാം, പത്മരാജൻ, മോഹൻ തുടങ്ങിയ സംവിധായക പ്രതിഭകൾ കവിയൂർ പൊന്നമ്മയുടെ അഭിനയപാടവത്തെ നന്നായി ഉപയോഗിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് നാല് പ്രാവശ്യം ലഭിച്ചു.