പൊന്നറ പാലം-എയർ ഇന്ത്യ നഗർ നടപ്പാത, ഓട നിർമാണത്തിന് 32 ലക്ഷം; മന്ത്രി ആന്റണി രാജു

19

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വള്ളക്കടവ് വാർഡിലെ പൊന്നറ പാലം മുതൽ എയർ ഇന്ത്യ നഗർ വരെയുള്ള ഭാഗത്ത് ഓട പുനരുദ്ധരിച്ച് നടപ്പാത നിർമ്മിക്കുന്നതിന് 32 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ഒന്നര കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള ഓട പുനർനിർമ്മിച്ച് സ്ലാബ് ഇട്ട് ഇന്റർലോക്ക് ടൈലുകൾ ഉപയോഗിച്ച് നടപ്പാത നിർമ്മി ക്കുന്നതാണ് പദ്ധതി.

മഴക്കാലത്ത് വെള്ളക്കെട്ട് മൂലം റോഡിലെ യാത്ര ദുസഹമാകുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്ന്നാണ് നിയോജകമ ണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു

NO COMMENTS

LEAVE A REPLY