പാലക്കാട് : പ്രേക്ഷകർ കാത്തിരിക്കുന്ന കതിരവൻ ചിത്രത്തിൻറെ പൂജയും, ഷൂട്ടിംഗും ജനുവരിയിൽ തുടങ്ങും . മഹാത്മാ അയ്യ ങ്കാളിയുടെ ജീവചരിത്രമാണ് പ്രേക്ഷകരുടെ മുന്നിൽ കതിരവനിലൂടെ കാഴ്ച വെക്കുന്നത് . മലയാളത്തിന്റെ സൂപ്പർസ്റ്റാർ ആണ് കതിരവനിലെ നായകൻ . ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ മലയാള ചിത്രത്തിൽ തമിഴ്, ഹിന്ദി ഭാഷകളിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ന്യൂയോർക്കിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന ചടങ്ങിൽ ബെസ്റ്റ് അച്ചീവ്മെൻറ് അവാർഡ് കരസ്ഥ മാക്കിയ അരുൺ രാജ് ആണ് കതിരവൻ ചിത്രത്തിൻറെ സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്നത്. താരാ പ്രൊഡക്ഷൻ നിർമ്മിക്കുന്ന കതിരവന്റെ തിരക്കഥ പ്രദീപ് താമരക്കുളത്തിന്റേതും പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂരും ആണ് . 2025 ലെ ഓണം റിലീസ് ചിത്രമാണ് കതിരവൻ