പോപുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനം

429

തിരുവനന്തപുരം : ഞങ്ങൾക്കും പറയാനുണ്ട് എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മഹാസമ്മേളതോട് അനുബന്ധിച്ചു നടന്ന റാലിയിൽ ലക്ഷങ്ങൾ അണിനിരന്നു. രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നും ഞങ്ങള്‍ ഇന്ത്യക്കാരാണെന്നും രാജ്യത്ത് നാളിതുവരെ ത്രിവര്‍ണ പതാകയെ ആദരിച്ചിട്ടില്ലാത്തവരും ദേശീയ ദിനം ആചരിച്ചിട്ടില്ലാത്തവരുമാണ് ഞങ്ങളുടെ രാജ്യക്കൂറ് ചോദ്യം ചെയ്യുന്നതെന്നും, മതം മാറ്റലോ മതപ്രബോധനമോ പോപുലര്‍ ഫ്രണ്ടിന്റെ അജണ്ടയല്ലയെന്നും എന്നാല്‍, മതം മാറാനും മതം തിരസ്‌കരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടാല്‍ അവിടെ പോപുലര്‍ ഫ്രണ്ട് ഉണ്ടാവുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

കേരളത്തിലെ ആര്‍.എസ്.എസിന്റെ പ്രോക്‌സി ഭരണം അവസാനിപ്പിക്കണമെന്നും
രാജ്യത്ത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി സമാധാനം സംവരണം ചെയ്യാമെന്നത് വ്യാമോഹമാണെന്നും അഖ്‌ലാഖിനും ജുനൈദിനും കല്‍ബുര്‍ഗിക്കും ഗൗരി ലങ്കേഷിനും നീതി ലഭിക്കുന്ന ഒരു നാള്‍ വരിക തന്നെ ചെയ്യുമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഇ.അബൂബക്കർ പറഞ്ഞു.

NO COMMENTS