ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ഒടുവിലാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കാനുള്ള സാധ്യതകൾ പുറത്തുവരുന്നത്.ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്രം.
മഹാരാഷ്ട്രാ, തമിഴ്നാട്, പഞ്ചാബ്, ബിഹാര്‍, ആസാം, തെലങ്കാന, പശ്ചിമ ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. ഇതോടെ മേയ് 17ന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന പ്രധാനമന്ത്രി നല്കി.
തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ആരംഭിച്ച കോണ്‍ഫറന്‍സ് രാത്രി ഒമ്ബത് വരെ നീണ്ടു. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് 17ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.നിയന്ത്രണങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.