കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ – ബിരുദാനന്തര ബിരുദ പ്രവേശനം.

117

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി-യ്ക്കു കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകൾ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം. പട്ടുവം (0460-2206050), ചീമേനി (0467-2257541), കൂത്തുപറമ്പ് (0490-2362123), പയ്യന്നൂർ (നെരുവമ്പ്രം) (0497-2877600), മഞ്ചേശ്വരം (04998-215615), മാനന്തവാടി (04935-245484) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ അനുവദിച്ച സീറ്റുകളിലാണ് പ്രവേശനം.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസ്സും www.ihrd.ac.in ൽ ലഭ്യമാണ്. അപേക്ഷകൾ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (എസ്.സി/എസ്.റ്റി വിഭാഗത്തിന് 200 രൂപ) രജിസ്‌ട്രേഷൻ ഫീസായി ബന്ധപ്പെട്ട കോളേജുകളിൽ ലഭ്യമാക്കണം. തുക കോളേജുകളിൽ നേരിട്ടും അടയ്ക്കാം. കൂടുതൽ വിവരങ്ങൾ അതാത് കോളേജുകളിൽ ലഭ്യമാണ്.

NO COMMENTS