തിരുവനന്തപുരം : യുവതിയുടെ കൊലപ്പെടുത്തിയ മൂര്‍ഖന്‍ പാമ്പിനെ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. അഞ്ചലില്‍ ഭര്‍ത്താവ് യുവതിയെ പാമ്പ് കടിപ്പിച്ച് കൊലപ്പടുത്തിയ സംഭവത്തില്‍ കൊലപാതകം നടത്താനുപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെയാണ് ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും അതിന്റെ മഹസര്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനും കേസ് അന്വേഷിക്കുന്ന കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ് പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉത്തരയുടെ വീട്ടിലെത്തും.
ഉത്തരയുടെ മരണശേഷം കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്ന് കണ്ടെത്തി കൊന്നുകുഴിച്ചൂമൂടിയ പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥ രുടെയും വെറ്റിനറി സര്‍ജന്റെയും നേതൃത്വത്തില്‍ രാവിലെ 11 മണിയോടെയാണ് പോസ്റ്റുമോര്‍ട്ടം നടത്തുക.മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചാണ് ഉത്തരയെ കൊലപ്പെടുത്തിയതെന്ന പ്രതിസൂരജിന്റെ മൊഴി വാസ്തവമാണോയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പാക്കുകയാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ ലക്ഷ്യം. പോസ്റ്റുമോര്‍ട്ടം നടത്തുന്ന വെറ്റിനറി സര്‍ജനും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കേസിലെ സാക്ഷികളാകും. പാമ്പിന്റെ ഇനം ഉറപ്പാക്കുന്നതിനൊപ്പം ഉത്തരയെ കടിച്ച് കൊലപ്പെടുത്തിയ പാമ്ബിന്റെ പ്രായം, പല്ലിന്റെ നീളം, വിഷത്തിന്റെ കാഠിന്യം,
പാമ്പിന്റെ പല്ലില്‍ ഉത്തരയെ കടിച്ചുവെന്നതിന്റെ തെളിവായി അതിന്റെ ശിരസോ പല്ലുകളോ ഉത്തരയുടെ രക്തത്തിന്റെ അംശം അടങ്ങിയിട്ടുണ്ടോയെന്നറിയാന്‍ ഫോറന്‍സിക് ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.