500 രൂപയുടെ മണി ഓര്‍ഡര്‍ എത്തിക്കാതിരുന്ന പോസ്റ്റ്മാസ്റ്റര്‍ക്ക് ഉപഭോക്തൃ കോടതി പിഴയിട്ടത് 17,000 രൂപ

227

ലഖ്നൗ: രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരന്‍ സഹോദരിക്ക് അയച്ച 500 രൂപയുടെ മണി ഓര്‍ഡര്‍ എത്തിക്കാതിരുന്ന പോസ്റ്റ്മാസ്റ്റര്‍ക്ക് ഉപഭോക്തൃ കോടതി പിഴയിട്ടത് 17,000 രൂപ. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഒരു പോസ്റ്റുമാസ്റ്ററെയാണ് ശിക്ഷിച്ചത്.പരാതിക്കാരനായ എ.കെ സിംഗാളിന് 30 ദിവസത്തിനകം പിഴത്തുക നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ചെയര്‍മാന്‍ എസ്.കെ യാദവ് ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം രക്ഷാബന്ധന്‍ ദിനത്തില്‍ ഡല്‍ഹിയിലുള്ള സഹോദരിക്ക് അയച്ച 500 രൂപയുടെ മണി ഓര്‍ഡര്‍ ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് വീഴ്ച വരുത്തിയ പോസ്റ്റ് ഓഫീസര്‍ക്കെതിരെ സിംഗാള്‍ പരാതി നല്‍കിയത്.

NO COMMENTS

LEAVE A REPLY