വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈനിംഗ്, ചിത്രരചനാ മത്സരങ്ങള്‍ ഇന്ന്

341

ഇടുക്കി : ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈനിംഗ് മത്സരവും ചിത്രരചനാ മത്സരവും ഇന്ന് ചെറുതോണി പോലീസ് അസോസിയേഷന്‍ ഹാളില്‍ നടക്കും.

രാവിലെ പത്തുമുതല്‍ സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിക്കും. ചിത്രരചനയ്ക്ക് ക്രയോണും പെന്‍സിലും ഉപയോഗിക്കാം. ഇവ മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും.

NO COMMENTS