ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എല്ലാ ഭാഗത്ത് നിന്നും വെടിവയ്പ്പുണ്ടായെന്നും മുറിവുകളിലൂടെ വ്യക്തമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. വെടിയേറ്റ് കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് രാവിലെയാണ് പുറത്തുവന്നത്. എല്ലാവര്‍ക്കും അരയ്ക്ക് മുകളിലാണ് വെടിയേറ്റിരിക്കുന്നത്. എല്ലാ ഭാഗത്ത് നിന്നുംസ വെടിയേറ്റു. കൊല്ലപ്പെട്ടവരുടെ വസ്ത്രങ്ങള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതനുസരിച്ച് വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം ഏറ്റുമുട്ടല്‍ സംബന്ധിച്ച് ദരൂഹതകളുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം വിശദമായി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും സിമി പ്രവര്‍ത്തരെ വെടിവെച്ചുകൊന്ന പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിനെപ്പോലുള്ളവര്‍ ആവശ്യപ്പെടുന്നു.