പോത്താംകണ്ടം പാലത്തിന് ഭരണാനുമതിയായി

110

കാസറഗോഡ്: ആനപ്പെട്ടി പൊയില്‍ റോഡിലുള്ള പോത്താംകണ്ടം പാലത്തിന് കാസറഗോഡ് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി ഭരണാനുമതി നല്‍കി. 3.18 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഇരുകരകളെയും ബന്ധിപ്പി ക്കുന്ന പാലത്തിന്റെ നിര്‍മ്മാണം പൊതുജനങ്ങളുടെ വളരെ കാലത്തെ ആവശ്യമായിരുന്നു.നിലവില്‍ ഉള്ള കോണ്‍ ക്രീറ്റ് പാലത്തിന്റെ സ്ലാബ് ജലനിരപ്പില്‍ നിന്നും മതിയായ ഉയരം ഇല്ലാത്തതും പാലത്തിന്റെ കാലപ്പഴക്കവും പരിഗണിച്ചാണ് പുതിയപാലത്തിന് അനുമതി നല്‍കിയത്.

പുതിയ പാലത്തിന്റെ നിര്‍മ്മാണത്തോടൊപ്പം ഇരുവശത്തേക്കും ഉള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 25 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ നടപ്പാതയും മൂന്ന് പില്ലറുകള്‍ ഉള്ളതും ആയ സിംഗിള്‍ സ്പാന്‍ പാലത്തിന്റെ നിര്‍മ്മാണത്തിനായി 3.18 കോടി രൂപയാണ് കാസര്‍കോട് വികസന പാക്കേ ജില്‍ അനുവദിച്ചിട്ടുള്ളത്. വെള്ളപ്പൊക്ക ഭീഷണി മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നിര്‍മ്മാണ രീതിയാണ് ആവിഷ്‌കരി ച്ചിട്ടുള്ളത്. എം രാജഗോപാലന്‍ എം എല്‍ എ പദ്ധതി അനുവദിക്കാന്‍ പ്രത്യേകം പ്രൊപ്പോസല്‍ ലഭ്യമാക്കി യിരുന്നു. പൊതുമരാമത്ത് റോഡ്‌സ് വിഭാഗമാണ് പാലം നിര്‍മ്മിക്കുന്നത്.

ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായ കാസര്‍കോട്് വികസന പാക്കേജ് ജില്ലാതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ കെ.പി. വിനോദ് കുമാര്‍, പി രമേശന്‍.,കെ ജയകൃഷ്ണന്‍. , ടി മണികണ്ഠ കുമാര്‍ , കെ ദയാനന്ത , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ വി. എം. അശോക് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

NO COMMENTS