പോത്തന്‍കോട് സ്വദേശികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

98

തിരുവനന്തപുരം : കൊറോണ ബാധിച്ച് പോത്തന്‍കോട് സ്വദേശി മരിച്ച പശ്ചാത്തലത്തില്‍ പോത്തന്‍കോട്, മോഹന പുരം, കൊയ്ത്തൂര്‍ ക്കോണം, ആര്യോട്ടുകോണം, കാട്ടായിക്കോണത്തിന്റെ മേല്‍ഭാഗം, വെമ്പായം, മാണി ക്കല്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങള്‍ എന്നിവിടുങ്ങളിലെ മുഴുവന്‍ ആളുകളും അടുത്ത രണ്ടാഴ്ച ക്കാലം ഹോം കോറന്റൈനില്‍ പ്രവേശിക്ക ണമെന്ന് ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൊറോണ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരൊഴികെ ആരും തന്നെ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങുന്നവര്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. ഹോം ക്വാറന്റൈന്‍ പ്രഖ്യാപിച്ച സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കും.

സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രദേശത്തെ എല്ലാവരും നിര്‍ബന്ധമായും പാലിക്കണ മെന്നും മന്ത്രി പറഞ്ഞു. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

NO COMMENTS