ജയ്പുർ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹാർലാൽ നെഹ്റുവിനെതിരെ മോശം പരാമർശം നടത്തിയതിനെ തുടർന്ന് രാജസ്ഥാനിലെ ബുന്ദി പോലീസ് നടിയും മോഡലുമായ പായൽ റോഹ്തഗിയെ അറസ്റ്റ് ചെയ്തു.
മോത്തിലാൽ നെഹ്റുവിന്റെ കുടുംബത്തിനെതിരെയും ജവഹർലാൽ നെഹ്റുവിന്റെ ഭാര്യയ്ക്കെതിരെയും വീഡിയോയിൽ പായൽ മോശം പരാമർശം നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് ചർമേഷ് ശർമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഫേസ്ബുക്കിൽ ഒക്ടോബറിൽ പായൽ പങ്കുവച്ച വീഡിയോയാണ് വിവാദമായത്.