തിരുവനന്തപുരം : ഇടതുപക്ഷത്തിന്‍റെ സമര പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം വേണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഷ്ട്രീയ, പ്രത്യയശാസ്ത്ര പോരാട്ടങ്ങളില്‍ ത്രിപുര തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം ഇതാണ്. പുതിയ രാഷ്ട്രീയ അടവുനയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് തിരുവനന്തപുരത്ത് പറഞ്ഞു. ത്രിപുരയില്‍ 45 ശതമാനം വോട്ട് പാര്‍ട്ടിക്ക് ലഭിച്ചു. ഇടതുവിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചതാണ് ത്രിപുരയിലെ പരാജയത്തിന് കാരണം. അതോടൊപ്പം ബിജെപിയുടെ പണാധിപത്യവും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് ത്രിപുരയില്‍ സിപിഐഎമ്മിന് തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ ബൂത്ത് തലത്തിലുള്ള അംഗങ്ങള്‍ വരെ ബിജെപിയിലേക്ക് ചേക്കേറിയതാണ് ഇത്തരത്തിലൊരു തിരിച്ചടിയ്ക്ക് കാരണമെന്നും കാരാട്ട് വിശദീകരിച്ചു.