ന്യൂഡല്‍ഹി: കരസേന മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് കാരാട്ട്. കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് ബിപിന്‍ റാവത്ത് നടപ്പാക്കുന്നതെന്ന് സിപിഎം മുഖപത്രം വ്യക്തമാക്കിയിരുന്നു. എഡിറ്റോറിയല്‍ വിവാദമായതോടെയാണ് പ്രതികരണവുമായി പ്രകാശ് കാരാട്ട് രംഗത്തെത്തിയത്. ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ പൂര്‍ണ രൂപം ചൈന പാക് മൗത്ത് പീസെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. സൈന്യത്തിന്റെ അന്തസ് നഷ്ടപ്പെടുത്തിയെന്ന തലക്കെട്ടിലെ സിപിഎം മുഖപത്രം പീപ്പിള്‍സ് ഡെമോക്രസിയിലെ എഡിറ്റോറിയല്‍ ലേഖനം സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ആക്ഷേപം. കശ്മീര്‍ യുവാവിനെ മനുഷ്യകവചമാക്കിയ നടപടിയെ ബിപിന്‍ റാവത്ത് ന്യായീകരിച്ചതിനെതിരെയാണ് ലേഖനം. കേന്ദ്രസര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന കരസേന മേധാവി രാഷ്ട്രീയ ആവശ്യവുമായി പ്രതിഷേധിക്കുന്ന കശ്മീരികളെ സേനയെ ഉപയോഗിച്ച് നേരിടുകയാണ്. ഇത് സേനയുടെ യശ്ശസ്സിന് തകര്‍ക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. അന്ധമായ നയം കാരണം ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കും സേനയ്ക്കും നഷ്ടമുണ്ടാക്കുകയാണെന്നുമുള്ള ലേഖനത്തെ എഡിറ്റര്‍ പ്രകാശ് കാരാട്ട് പിന്തുണച്ചു.
സൈന്യത്തിനൊപ്പം നില്‍ക്കാതെ ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും വേണ്ടിയാണ് സിപിഎം സംസാരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.