ബംഗളൂരു: നടന് പ്രകാശ് രാജ് ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് പ്രകാശ് രാജ് മത്സരിക്കുന്നത്. ജനങ്ങള്‍ക്കൊപ്പം സമയം ചിലവിട്ടും വീടുകള്‍ കയറിയുമാണ് പ്രചാരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അടുത്തിടെയാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് പിന്തുണയുമായി ആംആദ്മി പാര്‍ട്ടിയും ടിആര്‍എസും രംഗത്തെത്തിയിട്ടുണ്ട്.