ന്യൂയോര്‍ക്ക് • യുഎസ് ജനപ്രതിനിധി സഭയിലേക്കു മലയാളിയായ പ്രമീള ജയപാല്‍ (51) തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടനില്‍നിന്നാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ പ്രമീള വിജയിച്ചത്. നിലവില്‍ വാഷിങ്ടന്‍ സ്റ്റേറ്റ് സെനറ്റ് അംഗമാണ്. അതേസമയം, ന്യൂജഴ്സിയില്‍നിന്നു ജനപ്രതിനിധി സഭയിലേക്ക് മല്‍സരിച്ച മലയാളി പീറ്റര്‍ ജേക്കബ് തോറ്റു. പാലക്കാട് വേരുകളുള്ള പ്രമീള ജയപാല്‍ എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. യുഎസില്‍ മനുഷ്യാവകാശം, തുല്യവേതനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി മുഖ്യധാരയിലെത്തി. കഴിഞ്ഞവര്‍ഷം വാഷിങ്ടന്‍ സെനറ്റിലേക്കു മല്‍സരിച്ചു ജയിച്ചിരുന്നു.