ന്യൂഡല്‍ഹി: സഹിഷ്ണുതയും മറ്റുള്ളവരോടുള്ള ബഹുമാനവുമാണ് ശക്തമായ ജനാധിപത്യത്തിന് ആവശ്യമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. റിപ്പബ്ലിക്ദിന സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.അസ്ഥിരത നിലനില്‍ക്കുന്ന മേഖലയിലെ മരുപ്പച്ചയാണ് ഇന്ത്യന്‍ ജനാധിപത്യമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തെ നിശ്ചലമാക്കി. സാമ്ബത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും നടപടി സഹായിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു.ജനനന്മ ലക്ഷ്യമാക്കിയാണ് വിവിധ പതീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ സാമ്ബത്തികമാന്ദ്യം താത്കാലികമാണ്. കൂടുതല്‍ ഇടപാടുകള്‍ കറന്‍സി രഹിതമാകുന്നതോടെ സമ്ബദ് വ്യവസ്ഥയുടെ സുതാര്യത വര്‍ധിക്കും. ലോകത്തെ അതിവേഗം വളരുന്ന സമ്ബദ് വ്യവസ്ഥകളില്‍ ഒന്നാണ് നമ്മുടേതെന്നും രാഷ്ട്രപതി പറഞ്ഞു.