ന്യൂഡല്‍ഹി: മ്യാന്മാര്‍ വിദേശകാര്യമന്ത്രി ഓങ് സാന്‍ സ്യൂകി രാഷ്ട്രപതി പ്രണവ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്.ഇരുരാജ്യങ്ങളും തമ്മിലുള്ള തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് കൂടിക്കാഴ്ച സഹായകമാകുമെന്ന് സ്യൂകി പറഞ്ഞു. ബ്രിക്സ് ഉച്ചക്കോടിക്കായി ഇന്ത്യയിലെത്തിയ അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യമന്ത്രി സുഷമസ്വരാജ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി.