ന്യൂഡല്‍ഹി • നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനത്തിന്റെ ദുരിതം ഒഴിവാക്കാന്‍ അതീവ ശ്രദ്ധയുണ്ടാവണം. നടപടി കള്ളപ്പണവും അഴിമതിയും നിര്‍വീര്യമാക്കുന്നതാണ്. പക്ഷേ, താല്‍ക്കാലിക സാമ്ബത്തിക മാന്ദ്യത്തിന് ഇടയാക്കാമെന്നും രാഷ്ട്രപതി മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ ആദ്യമായാണ് രാഷ്ട്രപതിയുടെ പ്രതികരണം. നവംബര്‍ എട്ടിനാണ് രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയത്. പഴയനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 30 ആയിരുന്നു. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കിങ് ഇടപാടുകളില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ മിക്കതും ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. നോട്ട് പിന്‍വലിക്കല്‍ മൂലം വലിയ ബുദ്ധിമുട്ടാണ് രാജ്യത്ത് ഉണ്ടായത്.