ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അബുദാബി കിരീടാവകാശിയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഊഷ്മള സ്വീകരണം. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നാണ് യു.എ.ഇ. സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍സായിദ് ആചാരപൂര്‍വം സ്വീകരിച്ചത്. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തിയ കിരീടാവകാശിയെ കുതിരപ്പട്ടാളത്തിന്റെ നേതൃത്വത്തിലാണ് രാഷ്ട്രപതിഭവനിലേയ്ക്ക് ആനയിച്ചത്. തുടര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് അദ്ദേഹം സ്വീകിച്ചു. കിരീടാവകാശി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി സൗഹൃദം പങ്കിട്ടു.കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് രാജ്ഘട്ടിലെത്തിയ കിരീടാവകാശി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പചക്രം അര്‍പ്പിക്കുകയും സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി വൃക്ഷത്തൈ നടുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന കിരീടാവകാശി ചൊവ്വാഴ്ച വൈകീട്ട് 4.40 ഓടെയാണ് ന്യൂഡല്‍ഹിയിലെത്തിയത്