ഹെഡ്‌ഗേവാര്‍ രാജ്യത്തിന്‍റെ വീരപുത്രനാണെന്ന് പ്രണബ് മുഖര്‍ജി

182

നാഗ്പുര്‍: ആര്‍എസ്‌എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആര്‍എസ്‌എസ് ആസ്ഥാനത്തെത്തിയ പ്രാണാബ് ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിലെ സന്ദര്‍ശക ഡയറിയിലാണ് ഇക്കാര്യം കുറിച്ചത്. ഇവിടെ എത്തിയത് ഇന്ത്യയുടെ മഹാനായ പുത്രനോടുള്ള ബഹുമാനം അറിയിക്കുന്നതിനാണെന്ന് പ്രണബ് മുഖര്‍ജി കുറിച്ചു.


സമൂഹത്തിന്റെ ഐക്യമാണ് സംഘിന് ആവശ്യമെന്ന് ചടങ്ങില്‍ സംസാരിക്കവേ മോഹന്‍ ഭാഗവത് പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയുള്ളതല്ല ആര്‍എസ്‌എസ്. ഐക്യത്തിലും വൈവിധ്യത്തിലും സംഘ് വിശ്വസിക്കുന്നു. ഇന്ത്യയില്‍ പിറന്നവരെല്ലാം ഇന്ത്യക്കാരാണെന്നും ഭാഗവത് പറഞ്ഞു. മാതൃരാജ്യത്തോടുള്ള ആരാധന നമ്മുടെ അവകാശമാണ്. പ്രണബ് മുഖര്‍ജി ഇവിടെ വരുന്നതു സംബന്ധിച്ച്‌ പല ചര്‍ച്ചകളുണ്ടായി. മറ്റുള്ളവരെയൊന്നും ഇക്കാര്യത്തില്‍ ഞങ്ങള്‍ പരിഗണിക്കുന്നില്ല. ഇന്ത്യക്കാരെല്ലാം ഒന്നാണെന്നും ഭാഗവത് പറഞ്ഞു.

NO COMMENTS