മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ ദേ​ശ​ഭ​ക്ത​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ബി​ജെ​പി എം​പിക്കെതിരെ ന​ട​പ​ടി.

157

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാ​ഥു​റാം ഗോ​ഡ്സെ​യെ ദേ​ശ​ഭ​ക്ത​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച്‌ ബി​ജെ​പി എം​പി പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​റി​നെ​തി​രെ ന​ട​പ​ടി. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ്ര​തി​രോ​ധ​കാ​ര്യ​സ​മി​തി​യി​ല്‍​നി​ന്ന് നീ​ക്കും. ഈ ​സ​മ്മേ​ള​ന​ത്തി​ല്‍ ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​പ്പി​ക്കി​ല്ല. ഇ​ത്ത​രം ത​ത്വ​ശാ​സ്ത്ര​ങ്ങ​ളെ ബി​ജെ​പി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ബി​ജെ​പി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ.​പി. ന​ഡ്ഢ പ​റ​ഞ്ഞു. ഗോ​ഡ്സെ ദേ​ശ​സ്നേ​ഹി​യെ​ന്ന് പ്ര​ജ്ഞ​യു​ടെ പ്ര​സ്താ​വ​ന​യെ​യും ബി​ജെ​പി അ​പ​ല​പി​ച്ചു.

സ്പെ​ഷ​ല്‍ പ്രൊ​ട്ട​ക്‌​ഷ​ന്‍ ഗ്രൂ​പ്പ് (​എ​സ്പി​ജി) ഭേ​ദ​ഗ​തി ബി​ല്ലി​ന്‍​മേ​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യ്ക്കി​ടെ​യാ​ണ് ലോ​ക്സ​ഭ​യി​ല്‍ ഗോ​ഡ്സെ പ്ര​ശം​സ ന​ട​ത്തി​യ​ത്. ഇ​തോ​ടെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഗോ​ഡ്‌​സെ ര​ചി​ച്ച “വൈ ​ഐ കി​ല്‍​ഡ് ഗാ​ന്ധി’ എ​ന്ന പു​സ്ത​ക​ത്തി​ലെ ഒ​രു വാ​ക്യം ഡി​എം​കെ എം​പി എ.​ രാ​ജ പ്ര​സം​ഗ​ത്തി​നി​ടെ പ​റ​ഞ്ഞി​രു​ന്നു. 32 വ​ര്‍​ഷ​മാ​യി ഗാ​ന്ധി​യോ​ട് ത​നി​ക്ക് വി​രോ​ധ​മു​ണ്ടാ​യി​രു​ന്ന​താ​യി ഗോ​ഡ്സെ ത​ന്നെ സ​മ്മ​തി​ച്ചി​ട്ടു​ള്ള​താ​ണ് എ​ന്നാ​യി​രു​ന്നു രാ​ജ​യു​ടെ പ​രാ​മ​ര്‍​ശം.

പ്ര​ജ്ഞ ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഒ​രു ദേ​ശ​സ്നേ​ഹി​യെ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ട​രു​ത്’ എ​ന്നാ​യി​രു​ന്നു പ്ര​ജ്ഞാ പ​റ​ഞ്ഞ​ത്.പ്ര​ജ്ഞാ സിം​ഗി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം പാ​ര്‍​ല​മെ​ന്‍റ് രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്കി​യി​ട്ടു​ണ്ട്. സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രാ​മ​ര്‍​ശം നീ​ക്കി​യ​ത്.

NO COMMENTS