ദില്ലി: പ്രവാസി വോട്ടവകാശ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇലക്‌ട്രോണിക് തപാല്‍ ബാലറ്റിനുള്ള നിര്‍ദ്ദേശമാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. ബില്‍ തയ്യാറാക്കാന്‍ നേരത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയാല്‍ ഒരു കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വരാതെ തന്നെ വോട്ട് ചെയ്യാനാകും.