ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും

63

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ മലയാള സിനിമാ യുവതാര ങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടു കളിൽ ഇവർ ഓംപ്രകാശിനെ സന്ദർശിച്ചതായാണ് പറയുന്നത് . റിമാൻഡ് റിപ്പോർട്ടിൽ ഇരുവരുടേയും പേരുണ്ട്.

കഴിഞ്ഞദിവസമാണ് ഓംപ്രകാശും കൂട്ടാളി ഷിഹാസി നേയും മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന് സംശയി ക്കുന്നതിന്റെ പേരിൽ എറണാകുളം കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽനിന്ന് പിടികൂടിയിരുന്നു.

20-ഓളം കേസുകളിൽ പ്രതിയാണ് ഇവർ. പരിശോ ധന യിൽ ഷിഹാസിൻ്റെ മുറിയിൽനിന്നും രാസലഹരി യും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു.

എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തതായാണ് മരട് പോലീ സ് പറഞ്ഞത്. ഈ സംഭവത്തി ലെ അന്വേഷണം പുരോഗമിക്കവേയാണ് സിനിമാ താരങ്ങൾ ഇവരെ കാണാനെത്തിയ വിവരം പുറത്തുവന്നത്.

ഹോട്ടലിലെ മൂന്ന് മുറികൾ കേന്ദ്രീകരിച്ചു നടത്തിയ പോലീസ് അന്വേഷണത്തിൽ ലഹരി പാർട്ടി നടന്നതാ യി പോലീസിന് വിവരം ലഭിച്ചിരുന്നു. 20 പേർ മൂന്നു മുറികളിലായി എത്തിയതായിട്ടാണ് പോലീസിന്റെ കണ്ടെത്തൽ

NO COMMENTS

LEAVE A REPLY