ഡല്‍ഹി : കേസുകളിലൂടെ പൊതുപ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും ഭീക്ഷണിപ്പെടുത്തുന്ന പ്രവണത അപകടകരമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധി. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത ബി.ജെ.പി സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിെന്റ അന്തസ്സ് കെടുത്തുന്നതാണെന്ന് പ്രയങ്ക ഗാന്ധി.
ഡല്‍ഹിയില്‍ കര്‍ഷകറാലിയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് ശശി തരൂര്‍ എം.പിക്കും ആറു മാധ്യമപ്രവര്‍ത്തകര്‍ക്കും എതിര എഫ്.ഐ.ആര്‍ ചുമത്തിയതിനെ പരാമര്‍ശിച്ചാണ് പ്രിയങ്കയുടെ ട്വീറ്റ്. തരൂരിനുപുറമെ മൃണാള്‍ പാണ്ഡെ, രാജ്ദീപ് സര്‍ദേശായി, വിനോദ് ജോസ്, സഫര്‍ ആഘ, പരേഷ് നാഥ് എന്നിവര്‍ക്കെതിരെയാണ് ഗുരുഗ്രാം പൊലീസ് രാജ്യദ്രോഹത്തിന് കേസെടുത്തത്.
ജനാധിപത്യത്തെ ബഹുമാനിക്കുക എന്നത് സര്‍ക്കാറിെന്‍റ പ്രത്യേക അവകാശമല്ല, ഉത്തരവാദിത്തമാണ്. ഭയത്തിെന്‍റ അന്തരീക്ഷം ജനാധിപത്യത്തിന് വിഷം പോലെയാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.