ആര്‍എസ്‌എസ് ഭക്തസംഘടനയെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു : പ്രയാര്‍ ഗോപാലകൃഷ്ണന്‍

163

പത്തനംതിട്ട • ആര്‍എസ്‌എസ് ഭക്തസംഘടനയെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ആര്‍എസ്‌എസ് ഒരു വിശ്വാസി സംഘടനയാണെന്നു പറയുന്നതില്‍ എന്താണു തെറ്റ്. അവര്‍ക്ക് അവരുടേതായ നയമുണ്ടാകും പരിപാടികളുണ്ടാകും പ്രവര്‍ത്തനങ്ങളുണ്ടാകും. അതിനെയൊന്നും ന്യായീകരിക്കാന്‍ ഞാനില്ല.ക്ഷേത്രങ്ങളില്‍ ശാഖാ പ്രവര്‍ത്തനം നടത്തുന്നതിനെ എതിര്‍ക്കില്ല. എന്നാല്‍ ആയുധ പരിശീലനം അംഗീകരിക്കില്ല. ക്ഷേത്രത്തില്‍ അതു പറ്റില്ലെന്നു പറയേണ്ടിവരും. പറ്റില്ലെന്നു പറയേണ്ടതൊക്കെ ആര്‍ജവത്തോടുകൂടി പറ്റില്ലെന്നു പറയുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആര്‍എസ്‌എസുമായി ക്ഷേത്രകാര്യങ്ങളില്‍ സഹകരിക്കുമെന്ന് പറയുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വി.ടി.ബല്‍റാം എംഎല്‍എ ഇന്നലെ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നോമിനിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പദവിയിലെത്തിയ മുന്‍ എംഎല്‍എ കൂടിയാണ് പ്രയാര്‍ എന്നും ബല്‍റാം ഒാര്‍മപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY