പമ്ബ: യുവതികള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് അയ്യപ്പന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. അതുകൊണ്ടു തന്നെ പുണ്യനദിയായ പമ്പയിലിറങ്ങി യുവതികള്‍ കുളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്രതശുദ്ധിയോടെ പമ്പയില്‍ എത്തുന്ന അയ്യപ്പന്മാരോടൊപ്പം യുവതികളും പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് തനിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ പമ്പയിലിറങ്ങി കുളിക്കുന്നത് കഠിനവ്രതശുദ്ധിയോടെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്നും അത്തത്തില്‍ ഉല്ലസിക്കാന്‍ വരുന്ന ഒരു കേന്ദ്രമാക്കരുതെന്നും നാല്‍പ്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയേ ശബരിമലയിലെത്താവൂയെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.