ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

184

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന് പറഞ്ഞതിന്റെ പ്രതികാരമായാണ് ഈ നടപടിയെന്നും പ്രയാര്‍ ആരോപിച്ചു. ശബരിമല തീര്‍ത്ഥാടന സീസണ്‍ ആരംഭിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെയുള്ള ഈ നടപടിയുടെ കാരണം അറിയാന്‍ ആകാംക്ഷയുണ്ടെന്നും പ്രയാര്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരെയും ദേവസ്വം മന്ത്രിമാരെയും വിളിച്ചു കൂട്ടിയ പതിമൂന്നാം തീയതി തന്നെ തങ്ങളെ പിരിച്ച്‌ വിടണമെന്ന് മുഖ്യമന്ത്രിക്ക് എന്താണ് നിര്‍ബ്ബന്ധം. തങ്ങള്‍ ചെയ്ത തെറ്റ് എന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരും ഭരണഘടനാ സ്ഥാപനങ്ങളും ബാധ്യസ്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS