ജലജന്യരോഗങ്ങള്‍ക്കെതിരേ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

138

കാസറഗോഡ് : ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവ തടയുന്നതിനായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. കിണര്‍ വെള്ളവും കുഴല്‍ കിണര്‍ വെള്ളവും ശുദ്ധികരിച്ചു മാത്രം കുടിക്കുക. വെള്ളം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുകയും പഴങ്ങളും പച്ചക്കറികളും കഴുകുന്നതിനായി ശുദ്ധികരിച്ച വെള്ളം ഉപയോഗിക്കുകയും ചെയ്യുക.

മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം ഉപയോഗിക്കരുത്. ഭക്ഷണം പാചകം ചെയ്യും മുമ്പും കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ഭക്ഷ്യവിഷബാധ തടയുന്നതിനായി ഗുണമേന്മ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കണം.

ജന്തുജന്യ രോഗങ്ങളായ എലിപ്പനി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിസുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയുക. മലിനജലത്തില്‍ നിരന്തരമായി സമ്പര്‍ക്കത്തില്‍ ഏര്‍പെടേണ്ടി വരുന്നവര്‍ പ്രതിരോധഗുളിക നിര്‍ബന്ധമായും കഴിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

NO COMMENTS