മുംബൈ : മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹോട്ടല്‍ വ്യാപാരം നടത്തുന്ന യുവതിയും ഭര്‍ത്താവും ഹോട്ടല്‍ ജോലിക്കായി ആളുകളെ അന്വേഷിച്ച് ടാസ്ഗണിലെ തുരച്ചി ഫാട്ടയിലെത്തിയപ്പോഴാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ജീവനക്കാരെ സംഘടിപ്പിച്ചുതാരമെന്നേറ്റ മുകുന്ദ മാനേയെന്നയാള്‍ ഇവരില്‍ നിന്നും 20,000 രൂപ വാങ്ങി വിജനമായ സ്ഥലത്തെത്തിച്ചു. തുടര്‍ന്ന് മാനേ ഏഴ് പേരെ വിളിച്ചുവരുത്തി. ഇവര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഇതുവരെ പ്രതികളെയാരെയും പിടികൂടിയിട്ടില്ല.