പ്രീമിയസ് അമേരിക്കൻ ഗ്ലോബൽ അച്ചീവ്‌മെൻ്റ് അവാർഡ് അരുൺ രാജിന്

64

ന്യൂയോർക്ക് : പ്രീമിയസ് അമേരിക്കൻ ഗ്ലോബൽ അച്ചീവ്‌മെൻ്റ് അവാർഡ് ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനും മലയാളി യുമായ അരുൺ രാജ് കരസ്ഥമാക്കി

ന്യൂയോർക്കിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന ചടങ്ങിലാണ് ഇന്ത്യയിൽ നിന്നും ആദ്യമായി അതും ഒരു മലയാളി ബെസ്റ്റ് അച്ചീവ്മെൻറ് അവാർഡിന് അർഹനാകുന്നത് . ഈ അഭിമാന നേട്ടം കരസ്ഥമാക്കിയ അരുൺ ഒരുപാട് കഷ്ടതക ളോട് പടപൊരുതി വിജയിച്ച് സമൂഹത്തിന് മാതൃകയായ വ്യക്തിത്വത്തിന് ഉടമയാണ് .

തൻറെ സ്വപ്നങ്ങൾക്ക് വേണ്ടി ഒരുപാട് അനുഭവ സമ്പത്ത് നേടുകയും കൂടാതെ ഇപ്പോഴത്തെ തലമുറയ്ക്ക് മാതൃകയാക്കുകയും ചെയ്ത അരുൺ ഇന്ത്യക്കും മലയാളികൾക്കും അഭിമാനമായ ഈ നേട്ടം വരും തലമുറയ്ക്കും ഒരു പ്രചോദനമാകുന്നു . ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് പള്ളിപ്പാട് ഉഷ രാജൻ ദമ്പതികളുടെ മകനാണ് അരുൺ രാജ്

NO COMMENTS

LEAVE A REPLY