സംസ്ഥാനത്ത് ഡി ജി പിയെ നിയമിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നിലവിലെ ഡി ജി പി ലോക് നാഥ് ബെഹറ ജൂണ്‍ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാവും നിയമനം നടക്കുക.വിരമിക്കാന്‍ ഒരു മാസം മാത്രം ഉള്ളതിനാല്‍ സീനിയര്‍ ഡി ജി പിയായ ഋഷിരാജ് സിംഗിനെ ഈ തസ്തിക യിലേക്ക് പരിഗണിക്കാന്‍ കഴിയില്ല. ജൂണ്‍ 30 ന് ചേരുന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തിന്‍്റെ പുതിയ ഡി ജി പിയെ നിശ്ചയിക്കും.ഉച്ചയ്ക്ക് ശേഷം ആവും കേരളത്തിന്‍്റെ പട്ടിക തയ്യാറാക്കുക.
കേരളം ,തമിഴ്നാട് , ഉത്തര്‍പ്രദേശ് ,ദില്ലി എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഡി ജി പിമാരെ നിശ്ചയിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കുന്നതിനുള്ള നിര്‍ണ്ണായകമായ ഉന്നതതല യോഗം ആണ് നാളെ ദില്ലിയില്‍ ചേരുന്നത്.
യു പി എസ് സിയുടെ പ്രതിനിധി ചെയര്‍മാനായ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍്റെ പ്രതിനിധി , പാരാ മിലട്ടറി ഫോഴ്സിന്‍്റെ ഡയറക്ടര്‍ ജനറല്‍ , സംസ്ഥാന ചീഫ് സെക്രട്ടറി ,നിലവിലെ സ്ഥാനം ഒഴിയുന്ന ഡി ജി പി , ഇന്‍റലിജന്‍സ് ബ്യൂറോയുടെ പ്രതിനിധി , എന്നീവര്‍ അംഗങ്ങള്‍ ആണ്.
30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തീകരിച്ച ഐ പി എസ് ഉദ്യോഗസ്ഥരെയാണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുക. വിരമിക്കാന്‍ 6 മാസത്തില്‍ താഴെയുള്ളവരെ പരിഗണിക്കില്ല. സര്‍വ്വീസില്‍ ചേര്‍ന്ന ശേഷമുള്ള ഉദ്യോഗസ്ഥരുടെ സേവനം , ട്രാക്ക് റെക്കോര്‍ഡ് ,കൂറ്റന്വേഷണ മികവ് , അച്ചടക്ക നടപടികള്‍ ,ക്രിമിനല്‍ ,വിജിലന്‍സ് കേസുകള്‍ എന്നീവ സമിതി പരിശോധിക്കും . ഇവര്‍ പരിശോധിച്ച് മൂന്ന് പേരുടെ പട്ടിക തയ്യാറാക്കും .ഇതില്‍ നിന്നൊരാളെ മാത്രമേ സംസ്ഥാനത്തിന് നിയമിക്കാന്‍ കഴിയു.
എസ് പി ജി തലവനും കേരളാ കേഡര്‍ ഉദ്യോഗസ്ഥനുമായ അരുണ്‍കുമാര്‍ സിന്‍ഹ , ടോമിന്‍ ജെ തച്ചങ്കരി ,എ സുദേഷ് കുമാര്‍ , B സന്ധ്യ , അനില്‍ കാന്ത് , നിഥിന്‍ അഗര്‍വാള്‍ ,എസ് അനന്തകൃഷ്ണന്‍ , കെ പദ്മകുമാര്‍, ഷെയക്ക് ദര്‍വേഷ് സാഹിബ് , എന്നിവര്‍ക്കാണ് നിഷ്കര്‍ഷിച്ചിരിക്കുന്ന യോഗ്യതയുള്ളത്.