ന്യൂഡല്‍ഹി: ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തി അയോധ്യയിലെ തര്ക്കഭൂമിയില്നിന്നു കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങള്‍ സൂക്ഷിച്ചുവയ്ക്കണമെന്ന രണ്ട് പൊതുതാത്പര്യ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്.രാമക്ഷേത്ര നിര്‍മാണത്തിനായി ഭൂമി കുഴിക്കുമ്പോള്‍ കിട്ടുന്ന പുരാതന അവശിഷ്ടങ്ങളും സൂക്ഷിച്ചു വയ്ക്കണ മെന്ന് സതീഷ് സമ്പർക്കർ, ഡോ. അംബേദ്ക്കര്‍ ബോധികുഞ്ജ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സംരക്ഷിക്ക പ്പെടേണ്ട നിരവധി പുരാവസ്തുക്കള്‍ പ്രദേശത്തുണ്ടെന്ന് രാമ ജന്മഭൂമി ട്രസ്റ്റും ശരിവച്ചിരുന്നു.
വളരെ ബാലിശമായ ആവശ്യങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, അയോധ്യ തര്‍ക്കവിഷയത്തിലുള്ള കോടതി ഉത്തരവിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും നിരീക്ഷിച്ചു.