മൂ​ന്നു ദിവസത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നായി രാ​ഷ്ട്ര​പ​തി നാളെ കേ​ര​ള​ത്തി​ല്‍

224

തി​രു​വ​ന​ന്ത​പു​രം : മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നായാണ് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് നാളെ കേ​ര​ള​ത്തിൽ​. തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​ഫോ​ഴ്‌​സ് ടെ​ക്‌​നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ വൈകിട്ട് അഞ്ചിന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എത്തുന്ന രാ​ഷ്ട്ര​പ​തി രാ​ത്രി രാ​ജ്ഭ​വ​നി​ല്‍ ത​ങ്ങും. തിങ്കളാഴ്ച രാ​വി​ലെ 11ന് ​നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ‘ഫെ​സ്റ്റി​വ​ല്‍ ഓ​ണ്‍ ഡെ​മോ​ക്ര​സി’ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ശേഷം വൈകിട്ട് 5.30ന് ​പ്ര​ത്യേ​ക​വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ലേ​ക്ക് പോകും. അ​ന്ന് വൈ​കു​ന്നേ​രം എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ല്‍ ത​ങ്ങി​യ​ശേ​ഷം. ഏഴാം തീയതി രാവിലെ ഒ​ന്‍​പ​തി​ന് ബോ​ള്‍​ഗാ​ട്ടി പാ​ല​സി​ല്‍ വെച്ച് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​യും ജ​ഡ്ജി​മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച നടത്തും. രാ​വി​ലെ 10.10ന് ​ഹെ​ലി​കോ​പ്റ്റ​ര്‍ മു​ഖേ​ന തൃ​ശൂ​രി​ലേ​ക്ക് തി​രി​ക്കും. രാ​വി​ലെ 11ന് ​തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ സെ​ന്‍റി​ന​റി ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​വി​ടെ നി​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​ഗു​രു​വാ​യൂ​രി​ലെ​ത്തും. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​തി​രി​ച്ച് കൊ​ച്ചി​യി​ലെ​ത്തി അ​വി​ടെ​നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് മടങ്ങും.

NO COMMENTS