തിരുവനന്തപുരം: രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഇന്ന് തിരുവനന്തപുരത്തെത്തും. കേരള സര്‍വ്വകലാശാലയില്‍ നടക്കുന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തുന്നത്. ഉച്ചക്ക് 12.30 ന് കാര്യവട്ടത്തെ ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുക. ഗവര്‍ണ്ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, സി രവീന്ദ്രനാഥ് തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി പരിപാടിക്ക് ശേഷം രണ്ട് മണിയോടെ മൈസുരിലേക്ക് തിരിക്കും.