ദില്ലി: സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നിയമം പ്രാബല്യത്തില്‍ വരും, ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്‍ഞാപനമിറക്കി. നേരത്തെ ലോക്സഭയിലും രാജ്യസഭയിലും ബില്‍ പാസായിരുന്നു. രാഷ്ട്രപതികൂടി ഒപ്പുവച്ചതോടെ ബില്‍ നിയമമായി. എന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഇനി സര്‍ക്കകാരാണ് തീരുമാനിക്കുക.കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അടിയന്തരമായി ചേര്‍ന്ന് മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണത്തിന് ്അനുമതി നല്‍കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ 10% തൊഴില്‍ സംവരണം ഉറപ്പാക്കുന്നതാണിത്.
പട്ടിക, പിന്നാക്ക വിഭാഗങ്ങള്‍ക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വിദ്യാഭ്യാസ സംവരണം നല്‍കാനുള്ള ഭരണഘടനാ വകുപ്പിലും സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെക്കുറിച്ചു പരാമര്‍ശമുണ്ട്.ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ പറഞ്ഞു. ഭരണഘടനയുടെ പതിനഞ്ചാം വകുപ്പില്‍ ‘സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനു പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിന് തടസ്സമില്ലെന്ന ആറാം അനുച്ഛേദമാണ് ഭേദഗതിയായി ലോക്സഭ കൂട്ടിച്ചേര്‍ത്തത്. സാമ്ബത്തിക നീതി ഉറപ്പാക്കുകയാണു സാമ്ബത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.