തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി. സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുള്ള പുതിയ യാത്രാ പരിപാടിയില്‍ നിന്ന് ശബരിമല യാത്ര ഒഴിവാക്കി യിട്ടുണ്ടെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ശബരിമലയി ലെത്തുന്ന രാം നാഥ് കോവിന്ദിന് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്നാണിത്.
ജനുവരി ആറിന് കൊച്ചിയിലെത്തുന്ന അദ്ദേഹം പിറ്റേ ദിവസം ലക്ഷ ദ്വീപിലേക്ക് പുറപ്പെടും. താജ് ഹോട്ടലിലാണ് അദ്ദേഹത്തിന് താമസി ക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 9ന് കൊച്ചിയില്‍ മടങ്ങി യെത്തുന്ന അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചുപോകുകയും ചെയ്യും.രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
കേരളത്തിലെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നതായി രാഷ്ട്രപതി ഭവന്‍ സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വം വകുപ്പിനെയും അറിയിക്കുകയായിരുന്നു. ശബരിമല സന്ദര്‍ശിക്കാനെ ത്തുമ്ബോള്‍ രാഷ്ട്രപതി രാംനാഥ് കോവി ന്ദന്റെ ഹെലികോപ്റ്റര്‍ ഇറക്കുന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. പാണ്ടിത്താവളത്തെ കുടിവെള്ള സംഭരണിയാണ് ഇതിനായി ആദ്യം പരിഗണിച്ചിരുന്നത്.
താല്‍ക്കാലിക ഹെലിപാഡ് തയ്യാറാക്കി ഹെലി കോപ്റ്റര്‍ ഇറക്കാമെന്ന ആലോചനകളും ഇതിനിടെ ഉണ്ടായിരുന്നു. എന്നാല്‍ സംഭരണിയുടെ ബലം സംബന്ധിച്ച ആശങ്കയും നിലനിന്നിരുന്നു.ഇതിന് പുറമേ ശബരിമലയിലെത്തുന്ന ഭക്തരുടെ തിരക്കും സന്ദര്‍ശന ത്തിന് പരിഗണിക്കേണ്ടതുണ്ടെന്നാണ് ജില്ലാ പോലീസ് മേധാവി ചൂണ്ടി ക്കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതി ഭവനെ അറിയിക്കുകയും ചെയ്തുു. രാഷ്ട്രപതി എത്തി യാലുള്ള അസൌകര്യങ്ങള്‍ സംബന്ധിച്ച് പത്തനം ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കിയത്.