ന്യൂഡല്‍ഹി: യുദ്ധത്തിനിടെ തളരാനോ വീഴാനോ പാടില്ലെന്നും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപിയുടെ 40-ാം വാര്‍ഷികദിനത്തോട് അനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖാവരണം മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാനും പ്രവര്‍ത്തകര്‍ തയാറാകണം. ബാങ്ക് ജീവനക്കാര്‍, പോലീസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കത്ത് നല്‍കണം. പിഎം ഫണ്ടിലേക്ക് പ്രവര്‍ത്തകര്‍ സംഭാവന നല്‍ണം. പൊതു ജനങ്ങളോടും പിഎം ഫണ്ടിലേക്ക് സംഭാവന നല്കാന് പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
തുണികൊണ്ടുള്ള മുഖാവരണം എല്ലാവരും അണിയണം. മുഖാവരണങ്ങള്‍ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. അഞ്ച് നിര്‍ദേശങ്ങളും മോദി പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ അവതരിപ്പിച്ചു. രാജ്യത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരരുത്. ലോക്ക്ഡൗണിനെ തുടര്‍ന്നു യാത്രയ്ക്കു നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സമീപത്തെ വീടുകളില്‍ റേഷന്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കണം. ഇത്തരത്തില്‍ പുറത്തിറങ്ങുന്പോള്‍ മാസ്ക് ധരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.