ഐ എസ്‌ ആര്‍ ഒ യുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു – പ്രധാനമന്ത്രി നരേന്ദ്രമോദി.

254

ബെംഗളൂരു: ശാസ്ത്രജ്ഞര്‍ക്ക് ഐഎസ്‌ആര്‍ഒയുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്നും മോദി . ചന്ദ്രയാന്‍ 2 ദൌത്യം പ്രതിസന്ധിയിലായതോടെ ഐഎസ്‌ആര്‍ഒ കണ്‍ട്രോള്‍ റൂമില്‍ വെച്ച്‌ ശാസ്ത്രജ്ഞരോടാണ് മോദിയുടെ പ്രതികരണം. ഇതുവരെ കൈവരിച്ചത് വലിയ കാര്യമെന്നും രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു.

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൌത്യം പുരോഗമിക്കെ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വെച്ചാണ് വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമായത്. ഇതോടെ ഐഎസ്‌ആര്‍ഒ കേന്ദ്രവും വിക്രമുമായുള്ള എല്ലാത്തരത്തിലുള്ള ബന്ധവും വിഛേദിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഐഎസ്‌ആര്‍ഒ സ്ഥിരീകരണം നടത്തിയത്. ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിക്കുന്നതിന് സെക്കന്റുകള്‍ക്ക് മുമ്ബാണ് വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഐഎസ്‌ആര്‍ഒ കേന്ദ്രത്തില്‍ നിന്ന് മടങ്ങുകയായിരുന്നു. ഇസ്രാത്തിലെത്തിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മടങ്ങാനുള്ള നിര്‍ദേശം ഐഎസ്‌ആര്‍ഒയില്‍ നിന്ന് ലഭിച്ചു. ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൌത്യത്തിന് പിന്നാലെ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് നടത്താനിരുന്ന വാര്‍ത്താ സമ്മേളനവും ഇതോടെ റദ്ദാക്കിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയിലാണ് ചന്ദ്രോപരിതലത്തില്‍ വിക്രമിന്റെ ലാന്‍ഡിംഗ്. ഐഎസ്‌ആര്‍ഒ നല്‍കുന്ന വിവരം അനുസരിച്ച്‌ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നതിന് ഒരു മിനിറ്റ് മുമ്പും നാല് മണിക്കൂറിന് ശേഷവും ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയയ്ക്കുമെന്നുമായിരുന്നു ഐഎസ്‌ആര്‍ഒയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ ദൂരെ വച്ചാണ് വിക്രം ലാന്‍ഡറിന്റെ ആശയവിനിമയം നഷ്ടമായത്. ഇതോടെ ദൌത്യം പൂര്‍ത്തീകരിക്കുന്നതില്‍ ഇന്ത്യക്ക് ആശങ്ക നേരിടുകയാണുണ്ടായത്

NO COMMENTS