ന്യൂഡല്‍ഹി: തനിക്ക് ജനസേവകനായാല്‍ മാത്രം മതിയെന്നും അധികാരം ആവശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ ആയുഷ്മാന്‍ ഭാരത് യോജനയുടെ ഗുണഭോക്താവിനോട് പ്രധാനമന്ത്രി സംവദിച്ചിരുന്നു. ഇതിനിടെയാണ് ജനസേവകനായാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞത്.
വികസനത്തില്‍ ഇന്ത്യ നിര്‍ണായക വഴിത്തിരിവിന്റെ വക്കിലാണ്. ഇന്ന് നമ്മുടെ യുവാക്കള്‍ തൊഴില്‍ അന്വേഷിക ളില്‍ നിന്നും തൊഴില്‍ ദാദാക്കളായി മാറുകയാണ്. സ്റ്റാര്‍ട്ടപ്പുകളുടെ യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലോകത്തെ നയിക്കുന്നത് ഇന്ത്യയാണ്. രാജ്യത്ത് ഇന്ന് 70 ലധികം യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ മാസത്തിലാണ് നാം നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കു ന്നത്.
1971 ലെ യുദ്ധത്തില്‍ പാകിസ്താനെതിരെ നേടിയ മഹത്തായ യുദ്ധവിജയത്തിന്റെ അമ്പതാം വാര്‍ഷികവും ഡിസം ബര്‍ 16ന് നാം ആചരിക്കും. ഇന്ത്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളെ സ്മരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. …