ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ശക്തമായ സുരക്ഷയാണ് മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കാശ്മീരില്‍ ഏര്‍പ്പെടുത്തുന്നത്. കാശ്മീരിന്റെ മൂന്ന് മേഖലകളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. വിവിധ വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും.
കാശ്മീരിലെ പ്രശസ്തമായ ദാല്‍ തടാകവും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. ജമ്മു,കാശ്‌മീര്‍ താഴ്‌വര, ലഡാക് എന്നീ മേഖലകളിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. എയിംസിന്റെ രണ്ട് ആശുപത്രികള്‍ക്ക് നാളെ നരേന്ദ്രമോദി തറകക്കല്ലിടും. 35,000 കോടിയുടെയും 9,000 കോടിയുടെയും പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്.
കാശ്മീരിന്റെ വികസനത്തിന് വേണ്ടി നിരവധി പദ്ധതികളാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്.
രാഷ്ട്രീയ ഉച്ചദാര്‍ ശിക്ഷയുടെ കീഴില്‍ വരുന്ന നിരവധി പദ്ധതികള്‍ക്ക് തുടക്കമിടുന്നുണ്ട്. 54 പുതിയ മോഡേണ്‍ ഡിഗ്രി കോളേജുള്‍ക്കും 11 പ്രൊഫഷണല്‍ കോളേജുള്‍ക്കും ഒരു വനിത കോളേജിനും പ്രധാനമന്ത്രി നാളെ തറക്കല്ലിടും.