തിരുവനന്തപുരം: ഒരു നല്ല മനുഷ്യനാകാൻ വേണ്ടി പഠിക്കണമെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം പ്രിൻസ് ആദിത്യ വർമ്മ നാഷണൽ കോളേജ് വിദ്യാർ ത്ഥികളെ ഉപദേശിച്ചു. തിരുവനന്തപുരം നാഷണൽ കോളേജിലെ ഇൻ സൈറ്റോ നാഷണൽ പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
നാഷണൽ കോളേജിന്റെ ‘ജീവിതമാണ് പഠനം’ എന്ന വിദ്യാർത്ഥി സഹായ പദ്ധതി മികച്ച ആശയമാണെന്നും അതിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ വിദ്യാർത്ഥികളുമായി ഫലപ്രാപ്തിയിലെത്തട്ടെയെന്ന് ആശംസിക്കുകയും നല്ല മനുഷ്യനാകാൻ വേണ്ടി പഠിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു
നാഷണൽ കോളേജിൽ പഠനത്തോടൊപ്പം സമൂഹത്തി ലെ വിവിധ മേഖലകളിലെ പ്രഗൽഭമതികളായ വ്യക്തികളുമായി ആശയവിനിമയം നടത്തുവാനും അവരുടെ അനുഭവങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഉൾക്കാഴ്ച യോടുകൂടി തുടർ വിദ്യാഭ്യാസവും ഉയർന്ന നിലയിലുള്ള തൊഴിലും ലഭ്യമാക്കാൻ വിദ്യാർഥികളെ സജ്ജമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച “ഇൻസൈറ്റോ നാഷണൽ” എന്ന പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് പ്രിൻസ് ആദിത്യ വർമ്മ കോളേജിൽ സംവദിച്ചത്. കുടാതെ രാജ ഭരണകാലത്തെ കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായ ത്തെക്കുറിച്ചും വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് എ ഷാജഹാൻ സ്വാഗതവും മനാറുൽ ഹുദാ ട്രസ്റ്റ് ഡയറക്ടർ മുഹമ്മദ് ഇക്ബാൽ, അഡ്വക്കേറ്റ് ജയറാം അക്കാഡമി കോഡിനേറ്റർ ഫാജിസ ബീവി സ്റ്റാഫ് അഡ്വൈസർ ഉബൈദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ എസ് എൻ എന്നിവർ ആശംസയും അർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ നന്ദി രേഖപ്പെടുത്തി.