തൃശൂർ : സാമൂഹിക ശുചിത്വം ഏതൊരു വികസനത്തിനും അടിസ്ഥാന സൂചികയും പ്രഥമ പ്രമാണവുമാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ് വോളണ്ടിയർമാരുടെ ജില്ലാതല അവാർഡുകൾ തൃശൂർ ടൗൺഹാളിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈ തൃശ്ശൂർ കലാകാരൻമാരെ ചടങ്ങിൽ ആദരിച്ചു.
എൻഎസ്എസ് ജില്ലാ കോഡിനേറ്റർ പ്രൊഫ. കെ എൻ രമേശ് അധ്യക്ഷത വഹിച്ചു. ഇന്റേൺഷിപ് സീസൺ രണ്ട് റിപ്പോർട്ട് അവതരണവും അവലോകനവും നടന്നു. നെഹ്റു യുവകേന്ദ്ര സംഗതൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിൻ ജോർജ്, മൈ തൃശൂർ കോർഡിനേറ്റർ എ ഡി ജയൻ, യുഎൻഡിപി പ്രതിനിധി മുജീബ് റഹ്മാൻ, ഒ നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.