പൊതുയോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

63

കാസര്‍കോട് : സ്ഥാനാര്‍ഥിയോ രാഷ്ട്രീയ പാര്‍ട്ടിയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍ വഴി അനുമതിക്ക് അപേക്ഷിക്കാം. ഇത്തവണ കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിന് 41 മൈതാനങ്ങള്‍ അനുവദിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ മൈതാനങ്ങളിലല്ലാതെ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല.

കോര്‍ണര്‍ യോഗങ്ങള്‍ അനുവദിക്കില്ല. പൊതുയോഗങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കേണ്ടതാണ്. അതുപോലെ മൈക്ക് അനുമതി, പ്രചാരണത്തിന് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി എന്നിവയും നിര്‍ബന്ധമാണ്. രാത്രി 10 മണിക്കും രാവിലെ ആറ് മണിക്കും ഇടയില്‍ മൈക്ക് ഉപയോഗിക്കാനും പാടില്ല. വാഹന പെര്‍മിറ്റിന്റെ ഒറിജിനല്‍ വിന്‍ഡ് സ്‌ക്രീനില്‍ വ്യക്തമായി കാണുംവിധം പതിക്കണം. ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് ജില്ലാ കളക്ടറെ അറിയിക്കണം. ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം.

ഓരോ മണ്ഡലത്തിലെയും പഞ്ചായത്ത്/നഗരസഭ, മൈതാനം എന്ന ക്രമത്തില്‍

മഞ്ചേശ്വരം

മംഗല്‍പാടി: മന്നംകുഴി മൈതാനം, വോര്‍ക്കാടി: സെന്റ് ജോസഫ് സ്‌കൂള്‍ മജീര്‍ പള്ള മൈതാനം, മീഞ്ച: ജി.എച്ച്.എസ്.എസ്. വിദ്യാവര്‍ധക മിയാപദവ് മൈതാനം, എന്‍മകജെ: എസ്.എന്‍.എച്ച്.എസ് പെര്‍ള സ്‌കൂള്‍ ഗ്രൗണ്ട്, പുത്തിഗെ: ബാഡൂര്‍ വില്ലേജ് ഓഫീസിന് സമീപമുള്ള മൈതാനം, കുമ്പള: ജി.എച്ച്.എസ്.എസ്. മൈതാനം മൊഗ്രാല്‍, മഞ്ചേശ്വരം: ജി വി എച്ച് എസ് എസ് കുഞ്ചത്തൂര്‍, പൈവളികെ: ജി.എച്ച്.എസ്.എസ് പൈവളികെ നഗര്‍ സ്‌കൂള്‍ മൈതാനം.

കാസര്‍കോട്

ചെങ്കള: ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂള്‍ മൈതാനം ചെര്‍ക്കള, മൊഗ്രാല്‍ പുത്തൂര്‍: ജി എച്ച് എസ് എസ് മൈതാനം മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍: ഷിരിബാഗിലു സ്‌കൂള്‍ മൈതാനം ഉളിയത്തടുക്ക, ബദിയടുക്ക: ബദിയഡുക്ക ഗ്രാമപഞ്ചായത്ത് മൈതാനം ബദിയഡുക്ക, കാറഡുക്ക: പൂവടുക്ക പഞ്ചായത്ത് സ്റ്റേഡിയം, കുംബാഡാജെ: മാര്‍പ്പനടുക്ക മൈതാനം, ബെള്ളൂര്‍: ജി.എച്ച്.എസ് എസ് മൈതാനം ബെള്ളൂര്‍, കാസര്‍കോട് നഗരസഭ: താളിപ്പടപ്പ് മൈതാനം, അടുക്കത്ത് വയല്‍ ജി എച്ച് എസ് എസ്

ഉദുമ

ചെമ്മനാട്: ചട്ടഞ്ചാല്‍ എച്ച് എസ് എസ് മൈതാനം, ഉദുമ: ജി.എച്ച്.എസ് എസ് മൈതാനം ഉദുമ, പള്ളിക്കര: ജിഎച്ച്എസ്എസ് പള്ളിക്കര, മുളിയാര്‍: മുളിയാര്‍ ഗ്രാമപഞ്ചായത്ത് മൈതാനം ബോവിക്കാനം, കുറ്റിക്കോല്‍: ഗവ. ഹൈസ്‌കൂള്‍ മൈതാനം കുറ്റിക്കോല്‍, ബേഡകം: ഗവ. ഹൈസ്‌കൂള്‍ മൈതാനം കുണ്ടംകുഴി, പുല്ലൂര്‍ പെരിയ: ജി.എച്ച്.എസ് എസ് പെരിയ മൈതാനം, ദേലംപാടി: അഡൂര്‍ സ്‌കൂള്‍ മൈതാനം

കാഞ്ഞങ്ങാട്

ബളാല്‍: സെന്റ് ജൂഡ്‌സ് എച്ച്എസ്എസ് മൈതാനം വെള്ളരിക്കുണ്ട്, മടിക്കൈ: ജിയുപിഎസ് ആലംപാടി മൈതാനം എരിക്കുളം, കിനാനൂര്‍ കരിന്തളം: ജിഎച്ച്എസ്എസ് പരപ്പ, അജാനൂര്‍: മാവുങ്കാല്‍ മില്‍മ പ്ലാന്റിനു സമീപത്തെ മൈതാനം, പനത്തടി: ജിഎച്ച്എസ്എസ് മൈതാനം പാണത്തൂര്‍, കള്ളാര്‍: സെന്റ് മേരീസ് യുപിഎസ് മൈതാനം മാലക്കല്ല്, കോടോം ബേളൂര്‍: ജിഎച്ച്എസ്എസ് മൈതാനം കാലിച്ചാനടുക്കം, കാഞ്ഞങ്ങാട് നഗരസഭ: ടൗണ്‍ ഹാളിന് സമീപമുള്ള മൈതാനം, ദുര്‍ഗ എച്ച്എസ്എസ്

തൃക്കരിപ്പൂര്‍

വലിയപറമ്പ: ജിഎച്ച്എസ്എസ് പടന്നക്കടപ്പുറം മൈതാനം, പിലിക്കോട്: പഞ്ചായത്ത് മൈതാനം കാലിക്കടവ്, തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുളള മൈതാനം, കയ്യൂര്‍-ചീമേനി: പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മൈതാനം, ചീമേനി, ചെറുവത്തൂര്‍: ചെറുവത്തൂര്‍ പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയം, പടന്ന: ഉദിനൂര്‍ സെന്‍ട്രല്‍ യുപി സ്‌കൂള്‍ മൈതാനം, വെസ്റ്റ് എളേരി: പഞ്ചായത്ത് മൈതാനം ഭീമനടി, ഈസ്റ്റ് എളേരി: സെന്റ് തോമസ് ഹൈസ്‌കൂള്‍ മൈതാനം തോമാപുരം, നീലേശ്വരം നഗരസഭ: രാജാസ് എച്ച്.എസ്.എസ് മൈതാനം നീലേശ്വരം, ചിറപ്പുറം മുന്‍സിപ്പല്‍ സ്റ്റേഡിയം.

മൈതാനം സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്ന പ്രകാരം മുന്‍ഗണനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍ (https://suvidha.eci.gov.in/suvidhaac/public/login) വഴി വരണാധികാരികള്‍ അനുവദിച്ചു നല്‍കും.

NO COMMENTS