പൃഥ്വി-2 വീണ്ടും വിജയകരമായി പരീക്ഷിച്ചു

272

ബാലസോർ: പൃഥ്വി–2 വിജയകരമായി വീണ്ടും പരീക്ഷിച്ചു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച അണ്വായുധവാഹക ശേഷിയുള്ള ഭൂതല മിസൈലാണ് പൃഥ്വി–2. 350 കിലോമീറ്റർ ദൂരപരിധിയിൽ പ്രഹരശേഷിയുള്ള മിസൈൽ ബാലസോറിനു സമീപം ചന്ദിപ്പൂരിൽനിന്നാണ് പരീക്ഷിച്ചത്.ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍നിന്ന് രാവിലെ 9.50ഓടെയാണ് വിക്ഷേപണം നടന്നത്. ഉപരിതല വിക്ഷേപണം ലക്ഷ്യമിട്ടുള്ള ഈ മിസൈലിന് 350 കിലോമീറ്റര്‍ ദൂരെവരെ പ്രഹരശേഷിയുണ്ട്. പരീക്ഷണം സമ്പൂര്‍ണ വിജയകരമായിരുന്നെന്ന് സൈനിക വക്താവ് പറഞ്ഞു.
പൃഥ്വി–2 മിസൈലുകൾക്ക് 500 കിലോഗ്രാം മുതൽ 1000 കിലോഗ്രാം വരെ ഭാരമുള്ള പോർമുനകൾ വഹിക്കാനാകും. 2003ൽ സായുധസേനയ്ക്കു കൈമാറിയ പൃഥി–2, ഡിആർഡിഒയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യത്തെ മിസൈലാണ്. 2016 നവംബറിലും പൃഥ്വി രണ്ട് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.

NO COMMENTS