മലയാളത്തിന്റെ യുവതാരം പ്രിത്വിരാജ് സുകുമാരന് ഇന്ന് 36 വയസ്സ്

566

സ്വന്തം കഴിവ് കൊണ്ട് അഭിനയ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ പ്രിത്വിരാജ് 2002 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നനന്ദനമാണ് ആദ്യചിത്രം. മലയാളത്തിൽ മാത്രമല്ല തമിഴ് ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ അഭിനയ രംഗത്ത് മികച്ച പ്രകടനമാണ് പ്രേക്ഷകർക്ക് കാഴ്ച വച്ചിട്ടുള്ളത്. നടനായും നിർമ്മാതാവായും ഗായകനായും പ്രിത്വിരാജ് തിളങ്ങുന്നു. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ രണ്ടു തവണ കരസ്ഥമാക്കി. 2006 ൽ വാസ്തവം എന്ന ചിത്രവും, 2013 ൽ അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങൾക്കായിരുന്നു പുരസ്കാരങ്ങൾ. നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മകനായി 1982 ഒക്ടോബർ 16 നു ജനിച്ച പ്രിത്വിരാജിന് ഇന്ന് 36 വയസ്സാണ്. നടൻ ഇന്ദ്രജിത് സഹോദരനാണ്.
നടനും ഗായകനും നിർമാതാവുമായ മലയാളത്തിന്റെ യുവതാരം പ്രിത്വിരാജ് സുകുമാരന് നെറ്റ് മലയാളം ന്യൂസിന്റെ ജന്മദിനാശംസകൾ

NO COMMENTS